Showing posts with label Adoration. Show all posts
Showing posts with label Adoration. Show all posts

ആരാധനയുടെ നിമിഷങ്ങളിൽ

20

Evergreen Malayalam Christian Adoration Song From
Fr. Mathew Elavumkal VC  & Sunny Stephen
Album : Athmavilayiram Aradhana

ആലാപനം : Shaju Peterborough & Reny Siju Thomas
+Divine Retreat Centre UK, Ramsgate 



ആരാധനയുടെ നിമിഷങ്ങളിൽ 
ആത്മനാഥനെ കാണുവാൻ 
ആരാധകരിവർ കാത്തിരിപ്പൂ 
ആത്മനാഥനേശുവേ

ആരാധന .... ആരാധന .... ആയിരം ആരാധന ...
ആരാധന .... ആരാധന .... ആത്മാവിലാരാധന...

അങ്ങേ സന്നിധി അൽപനേരം 
ജീവിപ്പതോ മഹാ ഭാഗ്യമേ 
അന്യ ഗൃഹത്തിലൊരായിരം നാൾ 
വാഴ്വതെക്കാളെത്ര മോഹനം 

തിരു നാമമെന്നും പ്രകീർത്തിക്കാൻ   
ജനതകൾ മദ്ധ്യേ പ്രഘോഷിക്കാൻ 
ആകാശത്തോളം ഉയർന്നിടുന്ന
സ്ത്രോത്രഗീതം ഏറ്റുപാടിടാം 

എന്നെ നിത്യതയോടടുപ്പിക്കുന്ന




എന്നെ നിത്യതയോടടുപ്പിക്കുന്ന 
എല്ലാ അനുഭവങ്ങൾക്കും നന്ദി 
എന്നെ നല്ല ശിഷ്യയാനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി  


എല്ലാ തോൽവികൾക്കും നാഥാ നന്ദി 
നിന്‍റെ മുഖം കാണ്മാൻ  അതു നിമിത്തമായി 
എല്ലാ കണ്ണു നീരിനും നാഥാ നന്ദി 
നിന്‍റെ സാന്നിധ്യം അറിയാൻ ഇടയായി 


താഴ്വരയിൻ മുള്ളുകളിൽ പനിനീർ പൂപോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ 
ഉയർച്ചയിലും താഴ്ച്ചയിലും 
മരണത്തിലും ജീവനിലും 
നിൻ സാന്നിധ്യം മതി 
നാഥാ നിൻ സാന്നിധ്യം മതി 

നാഥാ...  നന്ദി.....


55

ആരാധ്യൻ യേശുപരാ



ആരാധ്യൻ യേശുപരാ 
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസെഴും നിൻ മുഖമെൻ 
ഹൃദയത്തിനാനന്ദമായ് (2)

Verse 2
നിൻ കൈകൾ എൻ കണ്ണീർ 
തുടയ്ക്കുന്ന തറിയുന്നു ഞാൻ (2)

Verse 3
നിൻ കരത്തിൻ ആശ്ലേഷം 
പകരുന്നു ബലം എന്നിൽ (2)

Verse 4
മാധുര്യമാം നിൻ മൊഴികൾ 
തണുപ്പിക്കുന്നെൻ ഹൃദയം (2)

Verse 5
സന്നിധിയിൽ വസിച്ചോട്ടെ 
പാദങ്ങൾ ചുംബിച്ചോട്ടെ (2)


53

വാവാ യേശു നാഥാ

1

വാവാ യേശു നാഥാ വാവാ സ്നേഹ നാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ 
വാവാ യേശു നാഥാ 

നീയെൻ പ്രാണ നാഥൻ നീയെൻ സ്നേഹരാജൻ  
നിന്നിലെ ല്ലാമെൻ ജീവനും സ്നേഹവുമേ 
വാവാ യേശു നാഥാ 

വാവാ യേശു നാഥാ .......

പാരിലില്ലിതു പോൽ വാനിലില്ലിതു പോൽ 
നീയൊഴികെയെന്നാനന്ദം ചി ന്തിച്ചീടാൻ 
വാവാ യേശു നാഥാ .......

വാവാ യേശു നാഥാ .......

പൂക്കൾ ക്കില്ല പ്രഭ തേൻ മധുരമല്ല 
നീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ല 
വാവാ യേശു നാഥാ 

വാവാ യേശു നാഥാ .......

വേണ്ട പോകരുതേ നാഥാ നിൽക്കേണമേ 
തീർത്തുകൊള്ളാം ഞാൻ  നല്ലൊരു  പൂ മൺടപം 
വാവാ യേശു നാഥാ


വാവാ യേശു നാഥാ .......

നീയെൻറെ സങ്കേതവും

[നീയെൻറെ സങ്കേതവും 
നീ എൻറെ കോട്ടയും 
നീയെൻറെ പ്രാണനാഥൻ 
നീ എൻ ദൈവം]  2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ 

[നീ എൻറെ രക്ഷകനും
നീ എൻറെ വൈദ്യനും 
നീ എൻറെ ആലംബവും 
നീ എൻ ദൈവം]  2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ 

[നീ എൻറെ പാലകനും 
നീ എൻറെ ആശ്വാസവും 
നീ എൻറെ മറവിടവും 
നീ എൻ ദൈവം] 2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ