Showing posts with label Devotional. Show all posts
Showing posts with label Devotional. Show all posts

ഉള്ളതൊക്കെയുമേകിടുന്നു

ആലാപനം : Reny Siju Thomas
+Divine Retreat Centre UK, Ramsgate

ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ (2)
ശൂന്യമാമെൻ ഹൃത്തടവും നീറിടുന്നെൻ മാനസവും
ഏകിടുന്നൂ ദൈവമേ വിമലമാക്കണേ
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ


ലോകവും അതിലുള്ളതെല്ലാം എന്‍റെതാണെന്ന്
വ്യർത്ഥമാമെൻ ചിന്തകൾ ഞാൻ നിന്നിലേകുന്നു (2)
എളിമ തന്നുടെ വെളിച്ചം നീ എന്നിലേകണമേ
കരുണയുള്ളോരുൾത്തലം  നീ ദാനമായേകൂ(2)
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ


തുറവി നൽകണേ എന്‍റെയുള്ളിലെ കണ്ണുകൾക്കു‌ നീ
കണ്ടിടട്ടേ ദൈവമേ നിൻ ദാനമെല്ലാം ഞാൻ (2)
എന്റെയുള്ളിലെ ശേഷിക്കും നൻമയെല്ലാമേ
ഏകിടും എൻ സോദരർക്കീ ജീവിതത്തിൽ ഞാൻ(2)


മുൾമുടിഅണിഞ്ഞു കൊണ്ടീശോ


ആലാപനം : Reny Siju Thomas
+Divine Retreat Centre UK, Ramsgate

മുൾമുടിഅണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകളെൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
[സ്നേഹത്തോടേകിയ മുത്തം
വേദനയായ് മാറിയപ്പോൾ]2
ആ വേദനക്കൊരു പേരു നൽകീ ഞാൻ
അതിൻ പേരല്ലോ സഹനം (2)

മുൾമുടി....... നൊമ്പരമേകി


ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസ വാക്കിൻ നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആനേരമെൻ മുൻപിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെ ഞാൻ നുകർന്നു
ആ ദിവ്യനാഥൻറെ സ്നേഹം (2)

മുൾമുടി....... നൊമ്പരമേകി


സഹനത്തിൻ വേളകളിൽ ഞാൻ
നിശബ്ദയായ് കരഞ്ഞു
ആ നേരം ഈശോ നാഥൻ
സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
ഇന്നത്തെ സഹനങ്ങളെല്ലാം
നാളെ നിൻമഹത്വമായ് മാറും
ഇന്നത്തെ വേദനയെല്ലാം
നാളെ നിന്നാനന്ദമാകും (2)

മുൾമുടി.......

മനസ്സൊരു സക്രാരിയായ്

102



ഗാനരചന : ബേബിജോൺ കലയന്താനി
ആലാപനം : Shaju Peterborough & Reny Siju Thomas
+Divine Retreat Centre UK, Ramsgate 


മനസ്സൊരു സക്രാരിയായ്
ഒരുക്കുകയാണിവിടെ
മനുഷ്യ പുത്രൻ തൻ തിരുബലിയെ
ഓർക്കുകയാണിവിടെ


ദ്യോവൊരുക്കുന്നോരീ വിരുന്നിൽ
ഈശോ സ്വയം ഭോജ്യമായ്
ഉയരത്തെയും ആഴത്തെയും
ഒരു പോലെ ചേർക്കുന്നീ വേദി


സ്വർഗീയ ഗേഹത്തിൻ മാർഗമതിൽ
ആത്മീയമാം ജീവനായ്
ആഹാരമായ് ദൈവം തരും
സ്വർഗീയ മന്നായീ ഭോജ്യം

ഈശോ വസിക്കും കുടുംബം

101

ആലാപനം : Shaju Peterborough & Reny Siju Thomas
+Divine Retreat Centre UK, Ramsgate 

ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
ഈശോയിലെന്നും ജീവിതം കാണും
വ്യക്തികൾ പണിയും കുടുംബം


സ്നേഹം ധരിക്കും കുടുംബം
സ്നേഹ ദീപം ജ്വലിക്കും കുടുംബം
സ്നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികൾ വാഴും കുടുംബം


സ്വാർത്ഥം ത്യജിക്കാനുമേറെ
ത്യാഗ ചൈതന്യമുൾക്കൊണ്ടിടാനും
എല്ലാർക്കുമെല്ലാമായ് തീരാനും
വ്യക്തികൾ സന്നദ്ധരാകും കുടുംബം

AAthmadhanamayi

100






LYRICS - FR.THOMAS EDAYAL MCBS
MUSIC - SAMJI ARATTUPUZHA
ആലാപനം : Shaju Peterborough & Reny Siju Thomas

ആരാധനയുടെ നിമിഷങ്ങളിൽ

20

Evergreen Malayalam Christian Adoration Song From
Fr. Mathew Elavumkal VC  & Sunny Stephen
Album : Athmavilayiram Aradhana

ആലാപനം : Shaju Peterborough & Reny Siju Thomas
+Divine Retreat Centre UK, Ramsgate 



ആരാധനയുടെ നിമിഷങ്ങളിൽ 
ആത്മനാഥനെ കാണുവാൻ 
ആരാധകരിവർ കാത്തിരിപ്പൂ 
ആത്മനാഥനേശുവേ

ആരാധന .... ആരാധന .... ആയിരം ആരാധന ...
ആരാധന .... ആരാധന .... ആത്മാവിലാരാധന...

അങ്ങേ സന്നിധി അൽപനേരം 
ജീവിപ്പതോ മഹാ ഭാഗ്യമേ 
അന്യ ഗൃഹത്തിലൊരായിരം നാൾ 
വാഴ്വതെക്കാളെത്ര മോഹനം 

തിരു നാമമെന്നും പ്രകീർത്തിക്കാൻ   
ജനതകൾ മദ്ധ്യേ പ്രഘോഷിക്കാൻ 
ആകാശത്തോളം ഉയർന്നിടുന്ന
സ്ത്രോത്രഗീതം ഏറ്റുപാടിടാം 

യഹോവ യിരെ ദാതാവാം ദൈവം


3

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതി എനിക്ക്
യഹോവ റാഫ സൌഖ്യദായകൻ
തന്നടിപ്പിണറാൽ  സൗഖ്യം
യഹോവ ഷമമ കൂടെയിരിക്കും
നൽകുമവൻ  ആവശ്യങ്ങൾ


നീമാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക് x2


യഹോവ യേലോഹിം സ്രഷ്ടാവാം ദൈവം
നിൻ വചനത്താൽ ഉളവായെല്ലാം
യഹോവ ഏല്യോൻ അത്യുന്നതൻ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എൻ സമാധാനം
നല്കി  നിൻ ശാന്തിയെന്നിൽ

നീമാത്രം മതി നീമാത്രം മതി
നീമാത്രം മതി എനിക്ക് x2


യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതി എനിക്ക്
യഹോവ റാഫ സൌഖ്യദായകൻ
തന്നടിപ്പിണറാൽ  സൗഖ്യം
യഹോവ ഷമമ കൂടെയിരിക്കും
നൽകുമവൻ  ആവശ്യങ്ങൾ


നീമാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക് (4)

എന്നെ നിത്യതയോടടുപ്പിക്കുന്ന




എന്നെ നിത്യതയോടടുപ്പിക്കുന്ന 
എല്ലാ അനുഭവങ്ങൾക്കും നന്ദി 
എന്നെ നല്ല ശിഷ്യയാനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി  


എല്ലാ തോൽവികൾക്കും നാഥാ നന്ദി 
നിന്‍റെ മുഖം കാണ്മാൻ  അതു നിമിത്തമായി 
എല്ലാ കണ്ണു നീരിനും നാഥാ നന്ദി 
നിന്‍റെ സാന്നിധ്യം അറിയാൻ ഇടയായി 


താഴ്വരയിൻ മുള്ളുകളിൽ പനിനീർ പൂപോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ 
ഉയർച്ചയിലും താഴ്ച്ചയിലും 
മരണത്തിലും ജീവനിലും 
നിൻ സാന്നിധ്യം മതി 
നാഥാ നിൻ സാന്നിധ്യം മതി 

നാഥാ...  നന്ദി.....


55

ആരാധ്യൻ യേശുപരാ



ആരാധ്യൻ യേശുപരാ 
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസെഴും നിൻ മുഖമെൻ 
ഹൃദയത്തിനാനന്ദമായ് (2)

Verse 2
നിൻ കൈകൾ എൻ കണ്ണീർ 
തുടയ്ക്കുന്ന തറിയുന്നു ഞാൻ (2)

Verse 3
നിൻ കരത്തിൻ ആശ്ലേഷം 
പകരുന്നു ബലം എന്നിൽ (2)

Verse 4
മാധുര്യമാം നിൻ മൊഴികൾ 
തണുപ്പിക്കുന്നെൻ ഹൃദയം (2)

Verse 5
സന്നിധിയിൽ വസിച്ചോട്ടെ 
പാദങ്ങൾ ചുംബിച്ചോട്ടെ (2)


53

വാവാ യേശു നാഥാ

1

വാവാ യേശു നാഥാ വാവാ സ്നേഹ നാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ 
വാവാ യേശു നാഥാ 

നീയെൻ പ്രാണ നാഥൻ നീയെൻ സ്നേഹരാജൻ  
നിന്നിലെ ല്ലാമെൻ ജീവനും സ്നേഹവുമേ 
വാവാ യേശു നാഥാ 

വാവാ യേശു നാഥാ .......

പാരിലില്ലിതു പോൽ വാനിലില്ലിതു പോൽ 
നീയൊഴികെയെന്നാനന്ദം ചി ന്തിച്ചീടാൻ 
വാവാ യേശു നാഥാ .......

വാവാ യേശു നാഥാ .......

പൂക്കൾ ക്കില്ല പ്രഭ തേൻ മധുരമല്ല 
നീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ല 
വാവാ യേശു നാഥാ 

വാവാ യേശു നാഥാ .......

വേണ്ട പോകരുതേ നാഥാ നിൽക്കേണമേ 
തീർത്തുകൊള്ളാം ഞാൻ  നല്ലൊരു  പൂ മൺടപം 
വാവാ യേശു നാഥാ


വാവാ യേശു നാഥാ .......

നീർച്ചാലുകൾ പോൽ ഒഴുകിയിറങ്ങുന്നു

ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ഹാലേലുയാ (2)

നീർച്ചാലുകൾ പോൽ ഒഴുകിയിറങ്ങുന്നു 
ജീവൻ നല്കും വചനം ദൈവ വചനം (2)
കാതോർത്തിടുവിൻ ദൈവ ജനമേ 
ഹൃദയമൊരുക്കിടുവിൻ ദൈവ ജനമേ 
ഇതു ജീവൻ നല്കും വചനം ദൈവ വചനം(2)

നീർച്ചാലുകൾ പോൽ ഒഴുകിയിറങ്ങുന്നു 
ജീവൻ നല്കും വചനം ദൈവ വചനം (2)

ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ഹാലേലുയാ (2)

അന്ധനു കാഴ്ച്ചയായ് മാറീടും വചനം 
ഇരുൾ നീക്കും വചനം ദൈവ വചനം 
ബധിരനു കേൾവിയായ് മാറീടും വചനം 
സൗഖ്യം നല്കും വചനം ദൈവ വചനം 

സ്നേഹത്തിൻ വചനം ശ്രവിച്ചിടെണം 
ഹൃദയത്തിൽ വചനം വിതച്ചിടെണം(2) 
വചനത്തിൻറെ സാക്ഷികളായിടെണം 
തിരുവചനത്തിൻറെ  സാക്ഷ്യമേകിടെണം

ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ഹാലേലുയാ (2)

 തളരും വേദനയിൽ താങ്ങാകും വചനം 
ബലമേകും വചനം ദൈവ വചനം
പകരും വേളകളിൽ തുണയാകും വചനം 
വഴി കാട്ടും വചനം ദൈവ വചനം  

സ്നേഹത്തിൻ വചനം ശ്രവിച്ചിടെണം
ഹൃദയത്തിൽ വചനം വിതച്ചിടെണം (2)
വചനത്തിൻറെ സാക്ഷികളായിടെണം 
തിരുവചനത്തിൻറെ  സാക്ഷ്യമേകിടെണം

നീർച്ചാലുകൾ പോൽ ഒഴുകിയിറങ്ങുന്നു 
ജീവൻ നല്കും വചനം ദൈവ വചനം (2)
കാതോർത്തിടുവിൻ ദൈവ ജനമേ 
ഹൃദയമൊരുക്കിടുവിൻ ദൈവ ജനമേ 
ഇതു ജീവൻ നല്കും വചനം ദൈവ വചനം(2)

നീർച്ചാലുകൾ പോൽ ഒഴുകിയിറങ്ങുന്നു 
ജീവൻ നല്കും വചനം ദൈവ വചനം 

ഹാലേലുയാ ഹാലേലുയാ ഹാലേലുയാ ഹാലേലുയാ (4)

സ്നേഹപിതാവാം ദൈവം നൽകും സ്നേഹ സമാധാനം

സ്നേഹപിതാവാം ദൈവം നൽകും സ്നേഹ സമാധാനം 
ദൈവ സുതനാം ഈശോ നൽകും സ്നേഹ സാന്ത്വനം 
പാവനാത്മാവാം ദൈവം നൽകും സ്നേഹ സന്ദേശം 
സ്നേഹ സുവിശേഷം 

ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 
ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 

കുരിശിലെ സ്നേഹത്തിൻ ആഴങ്ങൾ തേടും 
അനവദ്യ സുന്ദര സന്ദേശം 
അനുരഞ്ജനത്തിൻ ഗീതങ്ങൾ പാടും 
അനുപമ സുന്ദര സുവിശേഷം 

സ്നേഹപിതാവാം ദൈവം നൽകും സ്നേഹ സമാധാനം 
ദൈവ സുതനാം ഈശോ നൽകും സ്നേഹ സാന്ത്വനം 
പാവനാത്മാവാം ദൈവം നൽകും സ്നേഹ സന്ദേശം 
സ്നേഹ സുവിശേഷം 

ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 
ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 

സകലർക്കും ശാന്തിയും പ്രത്യാശയും നൽകും 
സന്മാർഗ ജീവൻറെ സന്ദേശം 
സത്യാത്മാവാൽ നിവേശിതമാകും
സത്യ സനാതന സുവിശേഷം 

സ്നേഹപിതാവാം ദൈവം നൽകും സ്നേഹ സമാധാനം 
ദൈവ സുതനാം ഈശോ നൽകും സ്നേഹ സാന്ത്വനം 
പാവനാത്മാവാം ദൈവം നൽകും സ്നേഹ സന്ദേശം 
സ്നേഹ സുവിശേഷം 

ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 
ഹലേലൂയാ ഹലേലൂയാ ഹലേലൂയാ ഹലേലൂയാ 

നീയെൻറെ സങ്കേതവും

[നീയെൻറെ സങ്കേതവും 
നീ എൻറെ കോട്ടയും 
നീയെൻറെ പ്രാണനാഥൻ 
നീ എൻ ദൈവം]  2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ 

[നീ എൻറെ രക്ഷകനും
നീ എൻറെ വൈദ്യനും 
നീ എൻറെ ആലംബവും 
നീ എൻ ദൈവം]  2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ 

[നീ എൻറെ പാലകനും 
നീ എൻറെ ആശ്വാസവും 
നീ എൻറെ മറവിടവും 
നീ എൻ ദൈവം] 2

ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ 
തേടും നിൻ മുഖം ജീവകാലമെല്ലാം 
സേവിച്ചിടും ഞാൻ എൻ സർവ്വവുമായ്  
അടിയനിതാ 

അടിയനിതാ ദേവാ...... (3)
അടിയനിതാ 

നിത്യ സഹായ നാഥേ

4


നിത്യ സഹായ നാഥേ
പ്രാർഥിക്ക ഞങ്ങൾക്കായ് നീ 
നിൻ മക്കൾ ഞങ്ങൾക്കായ് നീ 
പ്രാർഥിക്ക സ്നേഹ നാഥേ 

നീറുന്ന മാനസങ്ങൾ 
ആയിരമായിരങ്ങൾ 
കണ്ണീരിൻ താഴ്വരയിൽ 
നിന്നിതാ കേഴുന്നമ്മേ 

കേൾക്കണേ രോദനങ്ങൾ 
നൽകണേ നൽവരങ്ങൾ 
നിൻ ദിവ്യ സൂനുവിങ്കൽ 
ചേർക്കണേ മക്കളെ നീ

യേശുവേ ഒരു വാക്ക് മതി

യേശുവേ ഒരു വാക്ക് മതി 
എൻ ജീവിതം മാറിടുവാൻ 
നിൻറെ സന്നിധിയിൽ ഇപ്പോൾ ഞാൻ 
നിൻറെ മൊഴികൾക്കായ് വാഞ്ചിക്കുന്നു 

യേശുവേ എൻ പ്രിയനേ 
നിൻറെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ 
നിൻറെ ഒരു വാക്ക് മതിയെനിക്ക് 

മരിച്ചവരെ ഉയർപ്പിചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം 
നിൻറെ ഒരു വാക്ക് മതിയെനിക്ക്

യേശുവേ എൻ പ്രിയനേ 
നിൻറെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ 
നിൻറെ ഒരു വാക്ക് മതിയെനിക്ക്

എൻറെ അവസ്ഥകൾ മാറിടുവാൻ 
എന്നിൽ രൂപാന്തരം വരുവാൻ 
ഞാൻ ഏറെ ഫലം നൽകാൻ
നിൻറെ ഒരു വാക്ക് മതിയെനിക്ക് 

യേശുവേ എൻ പ്രിയനേ 
നിൻറെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ 
നിൻറെ ഒരു വാക്ക് മതിയെനിക്ക്

യേശുവേ ഒരു വാക്ക് മതി 
എൻ ജീവിതം മാറിടുവാൻ 
നിൻറെ സന്നിധിയിൽ ഇപ്പോൾ ഞാൻ 
നിൻറെ മൊഴികൾക്കായ് വാഞ്ചിക്കുന്നു 

യേശുവേ എൻ പ്രിയനേ 
നിൻറെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ 
നിൻറെ ഒരു വാക്ക് മതിയെനിക്ക് 

തിരുവോസ്തിയായെന്നിലണയും

[തിരുവോസ്തിയായെന്നിലണയും 
സ്നേഹം ദൈവ സ്നേഹം 
അകതാരിലലിയാൻ വരുന്നു 
സ്നേഹം എൻറെ ഈശോ] 2

ഇത്ര ചെറുതാകാൻ എത്ര വളരേണം 
ഇത്ര സ്നേഹിക്കാനെന്തു വേണം (2)

[നോവിച്ച നാവിലല്ലേ നാഥൻ 
സ്നേഹത്തിൻ കൂദാശയേകി
നിന്ദിച്ച മാനസത്തിൽ നീ 
കാരുണ്യ തീർഥവുമായ് ] 2

ഇത്ര ചെറുതാകാൻ എത്ര വളരേണം 
ഇത്ര സ്നേഹിക്കാനെന്തു വേണം (2)

[ക്രൂശിച്ച കയ്യിലല്ലേ നാഥൻ 
ജീവൻറെ മന്ന തന്നു 
കോപിച്ച മാനസത്തിൽ നീ 
സ്നേഹാഗ്നി ജ്വാലയുമായ്] 2 

[തിരുവോസ്തി യായെന്നില ണയും 
സ്നേഹം ദൈവ സ്നേഹം 
അകതാരിലലിയാൻ വരുന്നു 
സ്നേഹം എൻറെ ഈശോ] 2

ഇത്ര ചെറുതാകാൻ എത്ര വളരേണം 
ഇത്ര സ്നേഹിക്കാനെന്തു വേണം (2)

ഈലോക പാപങ്ങൾ നീക്കും

ഈലോക പാപങ്ങൾ നീക്കും 
ദൈവത്തിൻ കുഞ്ഞാടിതാ
ഈ ഭൂവിനായ് ദൈവം നൽകും
ജീവൻറെ അപ്പമിതാ (2) 

ഓ ദിവ്യ കാരുണ്യമേ 
ഓ സ്നേഹ വാത്സല്യമേ 
ആരാധന ആരാധന 
ഇന്നുമെന്നേരവും ആരാധന (2)

കാരുണ്യമായ് ദൈവം മാറുന്നതെന്തിന്
കാരുണ്യമായ് നമ്മെ മാറ്റീടുവാൻ (2)
വാത്സല്യമായ് ദൈവം തീരുന്നതെന്തിന്
വാത്സല്യമോടെ നാം വാണീടുവാൻ (2)

ഓ ദിവ്യ കാരുണ്യമേ 
ഓ സ്നേഹ വാത്സല്യമേ 
ആരാധന ആരാധന 
ഇന്നുമെന്നേരവും ആരാധന 

ആനന്ദമായ് ദൈവം മാറുന്നതെന്തിന്
ആത്മീയ സന്തോഷം നൽകീടുവാൻ (2)
അലിയുന്ന രൂപത്തിൽ ആകുന്നതെന്തിന് 
എനിൽ അലിയുന്ന സ്നേഹമാകാൻ (2)

ഈലോക പാപങ്ങൾ നീക്കും 
ദൈവത്തിൻ കുഞ്ഞാടിതാ
ഈ ഭൂവിനായ് ദൈവം നൽകും
ജീവൻറെ അപ്പമിതാ (2) 

ഓ ദിവ്യ കാരുണ്യമേ 
ഓ സ്നേഹ വാത്സല്യമേ 
ആരാധന ആരാധന 
ഇന്നുമെന്നേരവും ആരാധന (2)

ഹൃദയമാം തളികയിൽ

ഹൃദയമാം തളികയിൽ 
ജീവിത കനികളുമായ് (2)
അർപ്പണം ചെയ്യാനണയവെ
ആബേൽ മുതലഖിലരും 
അർപ്പിച്ച ബലിതന്നോർമ്മയിൽ
ദൈവമേ സ്വീകരിക്കേണമേ
കറ തീർന്ന കാഴ്ച്ചയായ് മാറ്റണേ (2)

ഏറ്റം നല്ലത് തന്ന് 
അനുഗ്രഹ വർഷം നിറച്ച (2)
പൂർവിക മാതൃക പോലെ 
ഞാനുമിന്നേകാം നിനക്കായ്‌ (2)
എന്നെ മുഴുവൻ നിനക്കായ് 

ഹൃദയമാം തളികയിൽ 
ജീവിത കനികളുമായ്

സ്വന്തം ജീവൻ തന്നെ 
താതൻറെ  പക്കൽ തന്ന (2)
യേശുവിൻ മാതൃക പോലെ 
ഞാനുമിന്നേകാം നിനക്കായ് (2)
എന്നെ മുഴുവൻ നിനക്കായ് 

ഹൃദയമാം തളികയിൽ 
ജീവിത കനികളുമായ് (2)
അർപ്പണം ചെയ്യാനണയവെ
ആബേൽ മുതലഖിലരും 
അർപ്പിച്ച ബലിതന്നോർമ്മയിൽ
ദൈവമേ സ്വീകരിക്കേണമേ
കറ തീർന്ന കാഴ്ച്ചയായ് മാറ്റണേ (2)

അപ്പത്തിൻ രൂപമായ്‌ അലിയും

അപ്പത്തിൻ രൂപമായ്‌ അലിയും ഓരോസ്തിയായ്
അടിയങ്ങൾ മുൻപിൽ അണയുവോനെ (2)
പാപികൾ ഞങ്ങൾ പരിശുദ്ധൻ മുൻപിൽ 
ആരാധനക്കായ് അണി ചേർന്ന് നിൽപ്പൂ

ദൈവത്തിൻ സ്നേഹമേ 
ദിവ്യകാരുണ്യമേ 
നിന്നെ പുകഴ്ത്തീടുന്നു
സ്നേഹത്തിൻ നിറവേ 
സ്വർഗീയ അപ്പമേ 
സ്തോത്രങ്ങളേകീടുന്നു 

ആരാധന ആരാധന 
ആത്മാവിൻ നിറവിലീ ആരാധന (2)

മതി വരുവോളം നിന്നെ പുകഴ്ത്താൻ  
മർത്യായുസിൻ മാത്രകൾ പോര (2)
സാധ്യമാകുന്നോളം സ്തുതി പാടുവാൻ 
ആരാധനക്കായ്‌ നിൻ മുൻപിലെത്തി

ദൈവത്തിൻ സ്നേഹമേ 
ദിവ്യകാരുണ്യമേ 
നിന്നെ പുകഴ്ത്തീടുന്നു
സ്നേഹത്തിൻ നിറവേ 
സ്വർഗീയ അപ്പമേ 
സ്തോത്രങ്ങളേകീടുന്നു 

അന്ത്യം വരെയും കൂടെ നടന്നു 
മർത്യായുസ്സിൻ മാലുകളകറ്റി  (2)
ലോകാന്ത്യത്തോളവും കൂടെയാകുവാൻ 
കുർബാനയായ് നീ കണ്മുൻപിലെത്തി 

അപ്പത്തിൻ രൂപമായ്‌ അലിയും ഓരോസ്തിയായ്
അടിയങ്ങൾ മുൻപിൽ അണയുവോനെ (2)
പാപികൾ ഞങ്ങൾ പരിശുദ്ധൻ മുൻപിൽ 
ആരാധനക്കായ് അണി ചേർന്ന് നിൽപ്പൂ

ദൈവത്തിൻ സ്നേഹമേ 
ദിവ്യകാരുണ്യമേ 
നിന്നെ പുകഴ്ത്തീടുന്നു
സ്നേഹത്തിൻ നിറവേ 
സ്വർഗീയ അപ്പമേ 
സ്തോത്രങ്ങളേകീടുന്നു 

ആരാധന ആരാധന 
ആത്മാവിൻ നിറവിലീ ആരാധന (2)

അൾത്താരയൊരുങ്ങി അകതാരൊരുക്കി

അൾത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയിൽ
ഒരു മനമായ് ഒരു സ്വരമായ് 
അണയാമീ ബലിവേദിയിൽ (2)

ബലിയായി നൽകാം തിരുനാഥനായി 
പൂജ്യമാമീ വേദിയിൽ (2)
മമ സ്വാർത്ഥവും ദുഖങ്ങളും 
ബലിയായ് നൽകുന്നു ഞാൻ (2)
ബലിയായ് നൽകുന്നു ഞാൻ

ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (2)
സ്വീകരിക്കാം നവീകരിക്കാം 
നമ്മൾ തൻ ജീവിതത്തെ (2)
നമ്മൾ തൻ ജീവിതത്തെ 

അൾത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയിൽ
ഒരു മനമായ് ഒരു സ്വരമായ് 
അണയാമീ ബലിവേദിയിൽ (2)