Showing posts with label Holy Sprit. Show all posts
Showing posts with label Holy Sprit. Show all posts

പരിശുദ്ധാത്മാവേ നീ എഴുന്നള്ളി

പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ.

സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ!
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ! കേഴുമാത്മാവിൽ
ആശവീശുന്ന മോഹന ദിവ്യ ഗാനമേ!

വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ!
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ!
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ!

തന്നാലും നാഥാ ആത്മാവിനെ

തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനെ തന്നാലും നാഥാ
നിൻ ജീവനെ നിത്യസഹായകനെ

അകതാരിലുണർവിന്റെ പനിനീരു തൂകി
അവിരാമമൊഴുകിവരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകിവരൂ

പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന
സ്നേഹമായ് ഒഴുകിവരൂ

പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ

പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
ശ്ലീഹന്മാരിൽ നിറഞ്ഞതുപോൽ
അഭിഷേകം ചെയ്‌യണമേ]2

നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ (2)

യോർദ്ദാൻ നദിക്കരയിൽ പ്രാവിൻ രൂപത്തിൽ വന്ന്‌
അഭിഷേകമായ്‌ തീർന്ന പാവനാത്മവേ
നിന്നിൽ വിശ്വസിക്കുന്ന ഈ  സമൂഹത്തിൽ
അനുഗ്രഹ മഴയായ് പെയ്തിറങ്ങണേ (2)

നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ (2)

പന്തക്കൊസ്ത നാളിൽ കൊടുങ്കാറ്റിൻ വേഗത്തിൽ
അഗ്നി ജ്വാല പോലെ വന്ന പാവനാത്മാവേ
നിന്നിൽ വിശ്വസിക്കുന്ന ഈ സമൂഹത്തിൽ
അനുഗ്രഹ മഴയായ് പെയ്തിറങ്ങണേ (2)

നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ (2)

സ്വർഗം തുറക്കുന്നതും  ദൈവമിരിക്കുന്നതും
കാണുവാനെന്നുൾകണ്ണു തുറന്നീടണേ
സ്തേഫാനോസിനെപ്പോൽ എന്നുമെന്നും ഞങ്ങളെ
സത്യത്തിൻറെ സാക്ഷികളാക്കണമേ (2)

നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ (2)

പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
ശ്ലീഹന്മാരിൽ നിറഞ്ഞതുപോൽ
അഭിഷേകം ചെയ്‌യണമേ (2)

നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ (2)

ഓ പാവനാത്മാവേ ശൂന്യത നിറയുമീ താഴ്‌വരയിൽ




ഓ പാവനാത്മാവേ ശൂന്യത നിറയുമീ താഴ്‌വരയിൽ
ജീവനില്ലാത്ത എൻ ജീവിതത്തിന്മേൽ
വീശീടുക .....
വീണ്ടും ജീവനേകുക വീണ്ടും ശക്തിയേകുക
പാവനാത്മാവേ നീയെന്നിൽ നിറഞ്ഞീടുക (2)

ഓ പാവനാത്മാവേ ദാഹങ്ങളേറെയുള്ള എൻ മനസ്സിൽ
മോഹങ്ങളേറെയുള്ള എൻ ഹൃദയത്തിൽ
നിറഞ്ഞീടുക ......
വീണ്ടും സ്നേഹം നൽകുക എന്റെ ദാഹം തീർക്കുക
പാവനാത്മാവേ നീയെന്നിൽ നിറഞ്ഞീടുക (2)

ഓ പാവനാത്മാവേ മുള്ളുകൾ നിറയും എൻ മരുഭൂവിൽ
പാപങ്ങളേറെയുള്ള എൻ ജഡത്തിൻമേൽ
തീയീടുക .......
വീണ്ടും ശക്തി നൽകുക വീണ്ടും അഗ്നി നൽകുക
പാവനാത്മാവേ നീയെന്നിൽ നിറഞ്ഞീടുക (2)

ആത്മാവെന്നിൽ അക്ഷരനാളമായ്



ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം (2)
ആത്മാവെന്നിൽ ജ്ഞാനമായ് ബുദ്ധിയായ് തെളിയേണം നിറയേണം (2)
ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം

ആത്മാവെന്നിൽ വിവേകമായ് വിനയമായ്  തെളിയേണം നിറയേണം
ആത്മാവെന്നിൽ കരുണയായ് നൻമയായ് തെളിയേണം നിറയേണം
ആത്മാവെന്നിൽ വിവേകമായ് വിനയമായ്  തെളിയേണം നിറയേണം

ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം
ആത്മാവെന്നിൽ ജ്ഞാനമായ് ബുദ്ധിയായ് തെളിയേണം നിറയേണം
ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം

ആത്മാവെന്നിൽ ആനന്ദമായെന്നും തെളിയേണം നിയേണം
ആത്മാവെന്നിൽ അറിവായ്‌ ഭക്തിയായ്‌ തെളിയേണം നിറയേണം
ആത്മാവെന്നിൽ ആനന്ദമായെന്നും തെളിയേണം നിയേണം

ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം
ആത്മാവെന്നിൽ ജ്ഞാനമായ് ബുദ്ധിയായ് തെളിയേണം നിറയേണം
ആത്മാവെന്നിൽ അക്ഷരനാളമായ് തെളിയേണം നിറയേണം

ദൈവാരൂപിയേ സ്നേഹജ്വാലയായ്


ദൈവാരൂപിയേ സ്നേഹജ്വാലയായ്
സർഗ്ഗത്തിൽ നിന്നും നീ വരൂ
അഗ്നിനാളമായ് നവ്യജീവനായ്
ഞങ്ങളിൽ വന്നു വാണിടൂ
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ }(2)

ശാന്തിയേകുന്ന ദിവ്യസന്ദേശം
മാനസാന്തര മാർഗ്ഗമായ്
യേശുവേക വിമോചകനെന്ന്
വിശ്വമാകെയുദ്ഘോഷിക്കാൻ (2)
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ }(2)

അത്ഭുതങ്ങളും രോഗശാന്തിയും
യേശുവിൻ തിരുനാമത്തിൽ
സാദ്ധ്യമായെന്നും ഈ സമൂഹത്തിൽ
ദൈവരാജ്യം വളർന്നിടാൻ
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ }(2)