വാഗ്ദത്തം ചെയ്തവൻ

വാഗ്ദത്തം ചെയ്തവൻ വാക്കു  മാറുമോ
വാഗ്ദത്തം ചെയ്തവൻ വാക്കു  മാറുമോ
ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ
ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ
അവൻ വാക്കു മാറുകില്ലാ

എന്നെ  തകർക്കാൻ ശത്രുവിൻ കരം
എന്റെ മേൽ ഉയർന്നെന്നാലും
ഉറ്റവർ പോലും ശത്രുക്കൾ പോലെ
എന്റെ നേരെ തിരിഞ്ഞെന്നാലും
ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ
എന്റെ യേശു ജീവിക്കുന്നു
എന്റെ യേശു ജീവിക്കുന്നു

പ്രതികൂല കാറ്റെൻമേൽ  അടിച്ചീടിലും
എന്റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്നു വിധിച്ച്
ഏവരും മാറീടിലും   (2)
ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ
എന്റെ യേശു കൂടെയുണ്ട്

No comments:

Post a Comment