അസാധ്യമായ് എനിക്കൊന്നുമില്ല


അസാധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം (2)
ബുദ്ധിക്കതീതമാം അത്യല്ഭുതങ്ങളാൽ
എന്റെ ദൈവം എന്നെ നടത്തുന്നു (2)
സാധ്യമേ എല്ലാം സാധ്യമേ
എൻ യേശു എൻ കൂടെയുള്ളതാൽ (2)
                          അസാധ്യമായ്..........

ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ല ഇനി (2)
ബുധിക്കതീതമാം നിത്യസമാധാനം
എന്റെ ഉള്ളത്തിലവൻ നിറക്കുന്നു (2)
സാധ്യമേ എല്ലാം സാധ്യമേ
എൻ യേശു എൻ കൂടെയുള്ളതാൽ (2)
                          അസാധ്യമായ്..........

സാത്താന്യ ശക്തികളെ ജയിക്കും ഞാൻ
വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ (2)
ബുധിക്കതീതമാം ശക്തിയെന്നിൽ നിറച്ചെന്നെ
ജയാളിയായ് നടത്തുന്നു (2)
സാധ്യമേ എല്ലാം സാധ്യമേ
എൻ യേശു എൻ കൂടെയുള്ളതാൽ (2)
                                 അസാധ്യമായ്..........

No comments:

Post a Comment