കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
വൻകൃപയേകീടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിക്കാൻ
നൽവരം നൽകീടണേ  (കർത്താവിൻ )

ലോകപാപപിശാചെന്നെ തൊടുകയില്ല
ദുഷ്ടഘോര ശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ (2)

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടൻമാർ
അന്യരായിന്നു മന്നിൽ (2)
എന്നാലോ സാധുഞാൻ സന്നിധി നിന്നപോൽ
പൊന്നേശുവേ കൃപയാൽ (2)
                                  (ലോകപാപ....)

നിർത്തിയതാണെന്നെ നിന്നതല്ല ഞാനും
എത്ര സ്തുതിച്ചീടണം (2)
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ
എത്ര നാൾ കാത്തീടണം (2)
                                  (ലോകപാപ....)

ഒന്നിക്കുമൊരുനാൾ സ്വർഗ്ഗകൂടാരത്തിൽ
വന്ദിക്കും ഞാനന്നാളിൽ (2)
എന്നിനിപ്രീയന്റെ പൊൻമുഖം കാണും ഞാൻ
എന്നാശയേറിടുന്നേൻ (2)
                                    (ലോകപാപ....)

No comments:

Post a Comment