പകരങ്ങളില്ലാത്ത സ്നേഹം
പകരുന്ന ദിവ്യ കാരുണ്യം
തിരുവോസ്തിയായ് തിരുരക്തമായ്
ഈശോ വരുന്നോരു നിമിഷം] 2
നീയെന്റെ സ്വന്തം ഞാൻ നിന്റെ സ്വന്തം
ഇനിയെന്തു സ്വർഗ്ഗീയ ഭാഗ്യം (2)
ദാഹാർത്തരല്ലിനി നാം സ്നേഹം നീർച്ചാലൊഴുക്കുന്നു നമ്മിൽ
ദുഖാർത്തരല്ലിനി നാം സ്നേഹം സംതൃപ്തരാക്കുന്നു നമ്മെ നിറദീപ സാന്നിദ്ധ്യമാക്കും
(കനിവിന്റെ കടലേ ഉയിരിന്റെ നിറവേ
നിറമനസ്സോടെകുന്നു ആരാധന)2
നാഥാ നിറമനസ്സോടെകുന്നു ആരാധന
നീയെന്റെ സ്വന്തം ഞാൻ നിന്റെ സ്വന്തം
ഇനിയെന്തു സ്വർഗ്ഗീയ ഭാഗ്യം (2)
പാപാന്ധകാരമെല്ലാം ദൈവം നിറദീപ സാന്നിദ്ധ്യമാക്കി
നീറുന്ന ജീവിതത്തിൽ തന്നൂ സന്തോഷ സങ്കീർത്തനങ്ങൾ
കനിവിന്റെ കടലേ ഉയിരിന്റെ നിറവേ
നിറമനസ്സോടെകുന്നു ആരാധന)2
നാഥാ നിറമനസ്സോടെകുന്നു ആരാധന
പകരങ്ങളില്ലാത്ത സ്നേഹം
പകരുന്ന ദിവ്യ കാരുണ്യം
തിരുവോസ്തിയായ് തിരുരക്തമായ്
ഈശോ വരുന്നോരു നിമിഷം
നീയെന്റെ സ്വന്തം ഞാൻ നിന്റെ സ്വന്തം
ഇനിയെന്തു സ്വർഗ്ഗീയ ഭാഗ്യം (2)
No comments:
Post a Comment