നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ,
ധന്യ സർവ്വ വന്ദ്യ, മേരീ ലോകമാതാ.
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
അമ്മയായ മേരീ, മേരീ ലോകമാതാ.
മാതാവേ, മാതാവേ, മന്നിൻ ദീപം നീയേ!
നീയല്ലോ, നീയല്ലോ, നിത്യസ്നേഹധാര!
ആശാപൂരം നീയേ, ആശ്രയതാരം നീയേ,
പാരിൻ തായ നീയേ, മേരീ ലോകമാതാ.
പാവങ്ങൾ പൈതങ്ങൾ, പാദം കൂപ്പി നിൽപൂ!
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ തൂകി നിൽപൂ!
കുമ്പിൾ നീട്ടും കൈയ്യിൽ സ്നേഹം തൂകും മാതാ,
കാരുണ്യാതിനാഥാ, മേരീ ലോകമാതാ.
There is mistake in it
ReplyDeleteThis song is completely wrong
ReplyDeleteI felt some mistakes 5
ReplyDelete