കരുണയുള്ള ദൈവമേ കനിവ് തോന്നണമേ

കരുണയുള്ള ദൈവമേ കനിവ് തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ (2)

അറിയാതെ ചെയ്തൊരു അപരാധമൊക്കെയും
മറന്നീടണേ എന്റെ കരുണാമയാ (2)
പാപത്തിന്നാഴിയിൽ വീഴാതെയെന്നുമേ
കാത്തീടണേ എന്റെ കാരുണ്യമേ
കാത്തീടണേ എന്റെ കാരുണ്യമേ
കരുണയുള്ള ദൈവമേ കനിവ് തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ

കദനങ്ങൾ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ (2)
കനിവിന്റെ ചാലുകൾ ഹൃദയത്തിന്നുള്ളിലായ്‌
തീർത്തീടണേ എന്റെ സ്നേഹതാതാ
തീർത്തീടണേ എന്റെ സ്നേഹതാതാ
കരുണയുള്ള ദൈവമേ കനിവ് തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ
പാപിയാണെങ്കിലും അലിവു തോന്നണമേ

No comments:

Post a Comment