കാരുണ്യം തൂകുന്ന മാതാവേ
വാത്സല്യമേകുന്ന സ്നേഹനിധേ
മക്കളാം ഞങ്ങൾ തൻ ജീവിതത്തിൽ
മാതൃസ്നേഹം ചോരിയെണമേ (2)
നിൻ തിരു സുതനെ കാണാതിരുന്നപ്പോൾ
തേടിയലഞ്ഞു നീ കണ്ടെത്തിയപോൽ (2)
പാപത്തിൻ മാർഗത്തിൽ ഞാൻ ചരിക്കുമ്പോൾ
തേടിവന്നെന്നെ കാത്തീടണേ
നിൻ തിരു സുതനിൽ ചേർക്കേണമേ
നിൻ തിരു സുതനിൽ ചേർക്കേണമേ
കാരുണ്യം തൂകുന്ന മാതാവേ
വാത്സല്യമേകുന്ന സ്നേഹനിധേ
മക്കളാം ഞങ്ങൾ തൻ ജീവിതത്തിൽ
മാതൃസ്നേഹം ചോരിയെണമേ
മൃത്യു വരിച്ച പോന്നോമൽ സുതനെ
മടിയിൽ കിടത്തിയ സ്നേഹ നാഥെ (2)
കദനത്തിൻ ചൂടേറ്റു വീഴുന്ന ഞങ്ങളെ
താങ്ങി നിൻ മടിയിൽ കിടത്തീടണേ
പൊൻകരം നീട്ടി നീ തഴുകീടണേ
പൊൻകരം നീട്ടി നീ തഴുകീടണേ
കാരുണ്യം തൂകുന്ന മാതാവേ
വാത്സല്യമേകുന്ന സ്നേഹനിധേ
മക്കളാം ഞങ്ങൾ തൻ ജീവിതത്തിൽ
മാതൃസ്നേഹം ചോരിയെണമേ
No comments:
Post a Comment