ആകാശമേ കേൾക്ക

ആകാശമേ കേൾക്ക
ഭൂമിയെ ചെവി തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു

കാള തൻറെ ഉടയവനെ 
കഴുത തൻറെ യജമാനൻറെ
പുൽത്തൊട്ടി അറിയുന്നല്ലോ 
ഏൻ ജനം അറിയുന്നില്ല

അകൃത്യ ഭാരം ചുമക്കും ജനം
ദുഷ്പ്രവർത്തിക്കാരുടെ  മക്കൾ
വഷളായി നടക്കുന്നവർ 
ദൈവമാരെന്നറിയുന്നില്ല

ആകാശത്തിൻ പെരിഞ്ഞാറയും
കൊക്കും മീവൽ പക്ഷിയും
അവ  തൻറെ  കാലമറിയും 
ഏൻ ജനം അറിയുന്നില്ല 

No comments:

Post a Comment