എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്പാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നൽകീടെണമേ നാഥാ
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കുനാൾ വളരും
ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
പാപമെന്നെ പാതാള വഴിയിലെത്തിച്ചു
കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
എഴുന്നള്ളിടുവാൻ മടിചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടുവാൻ
വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്പാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നൽകീടെണമേ നാഥാ
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
No comments:
Post a Comment