പൂർണമായ് എകിടുന്നു ദൈവമേ
ഉയരുമീ കാഴ്ചയേറ്റു വാങ്ങണേ
കുറവുകൾ കരുണയോടെ നീക്കണേ
പൂർണരായ് മാറുവാൻ കൃപ തൂകണേ
പൂർണമായ് എകിടുന്നു ദൈവമേ
ഉയരുമീ കാഴ്ചയേറ്റു വാങ്ങണേ
ക്രൂശിലെ പരിപൂർണ ബലിയിൽ ചേർത്തിടാൻ നാഥാ
നൽകിടാം നിൻ ദാനമാമീ ജീവിതം (2)
നിന്റെ ദിവ്യ സ്പർശനം ഇന്നേകിടൂ
ഞങ്ങൾ നിന്റെതായ് തീരുവാൻ വരമേകണേ (2)
പൂർണമായ് എകിടുന്നു ദൈവമേ
ഉയരുമീ കാഴ്ചയേറ്റു വാങ്ങണേ
ആശയോടിന്നേകിടുന്നു ദൈവമേ ഇവർ തൻ
നീറിടും മനതാരിലെ പ്രാർത്ഥനകളും (2)
ഉചിതമെന്ന് തോന്നിടും കൃപയത്രയും
ഇവരിൽ ചൊരിയുവാനിന്നലിവു തോന്നണേ നായകാ (2)
പൂർണമായ് എകിടുന്നു ദൈവമേ
ഉയരുമീ കാഴ്ചയേറ്റു വാങ്ങണേ
കുറവുകൾ കരുണയോടെ നീക്കണേ
പൂർണരായ് മാറുവാൻ കൃപ തൂകണേ
കൃപ തൂകണേ കൃപ തൂകണേ
No comments:
Post a Comment