ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്റെ യേശു എത്ര നല്ലവന്‍ !
അവന്‍ എന്നും എന്നും മതിയായവന്‍ !
1. എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിക്കായ് കുരിശില്‍ മരിച്ചു
എന്റെ യേശു എത്ര നല്ലവന്‍ !
2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്റെ യേശു നല്ല ഇടയന്‍ !
3. മനോ ഭാരത്താല്‍ അലഞ്ഞു
മനോ വേദനയാല്‍ നിറഞ്ഞു
മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്റെ യേശു എത്ര നല്ലവന്‍ !
4. രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോക വേളയില്‍ ആശ്വാസകന്‍
കൊടും വെയില്‍ അതില്‍ തണലും അവന്‍
എന്റെ യേശു എത്ര വല്ലഭന്‍ !
5. ഒരു നാളും കൈ വിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല !
എന്റെ യേശു എത്ര വിശ്വസ്തന്‍ !
6. എന്റെ യേശു വന്നിടുമ്പോള്‍
തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
പോയപോല്‍ താന്‍ വേഗം വരും
എന്റെ യേശു എത്ര നല്ലവന്‍ !
No comments:
Post a Comment