ആഹാ പാടാം പാടാം നാഥന് ജയ സങ്കീർത്തനം
ആഹാ പാടാം പാടാം നാഥന് ശുഭ സങ്കീർത്തനം
ദൈവത്തിൻ ജനമേ അനുതാപത്തോടെ
കർത്താവിന്നരുളീടും വചനം കേട്ടീടൂ
ആബാ ദൈവത്തിന്റെ രാജ്യം തേടാം
തിരുനാമം വാഴത്തി പാടീടാം
ആദ്യം ദൈവത്തിന്റെ നീതി തേടാം
തിരുവചനം എന്നും ഘോഷിക്കാം
ദൈവം തന്റെ കാരുണ്യത്തിൻ സ്നേഹമേകി
എന്നെന്നും നമ്മെ കാക്കുന്നു
നിത്യ ജീവൻ നല്കിടുന്ന ശാന്തി തൂകി
എന്നെന്നും നമ്മെ പോറ്റുന്നു
ആഹാ പാടാം പാടാം നാഥന് ജയ സങ്കീർത്തനം
ആഹാ പാടാം പാടാം നാഥന് ശുഭ സങ്കീർത്തനം
[ദൈവത്തിൻ ജനമേ അനുതാപത്തോടെ
കർത്താവിന്നരുളീടും വചനം കേട്ടീടൂ]2
അദ്ധ്വാനിക്കുന്നോരെ - വരികെന്റെ ചാരത്തായ്
ഭാരം വഹിപ്പോരെ - വരികെന്റെ ചാരത്തായ്
അദ്ധ്വാനിക്കുന്നോരെ - വരികെന്റെ ചാരത്തായ്
ഭാരം വഹിപ്പോരെ - വരികെന്റെ ചാരത്തായ്
ആശ്വാസം നല്കീടുന്നോനരുളുന്നു
ആനന്ദത്തിൻ സ്നേഹമേകി ചൊല്ലുന്നു
ദൈവത്തിൻ ചാരത്തെന്നും നിന്നീടാം
ആഹാ പാടാം പാടാം നാഥന് ജയ സങ്കീർത്തനം
ആഹാ പാടാം പാടാം നാഥന് ശുഭ സങ്കീർത്തനം
[ദൈവത്തിൻ ജനമേ അനുതാപത്തോടെ
കർത്താവിന്നരുളീടും വചനം കേട്ടീടൂ]2
ലോകം മുഴുവൻ പോകാം - കർത്താവിൻ തിരുവചനം
സകല ജനത്തിനുമേകാം - കൃപയേകും തിരുവചനം
ലോകം മുഴുവൻ പോകാം - കർത്താവിൻ തിരുവചനം
സകല ജനത്തിനുമേകാം - കൃപയേകും തിരുവചനം
സർവ സൃഷ്ടി ജാലമാർത്ത് പാടുവിൻ
രക്ഷകന്റെ നാമം കീർത്തിച്ചീടുവിൻ
ആരാധിച്ചാ തിരുനാമം വാഴ്തീടാം
ആഹാ പാടാം പാടാം നാഥന് ജയ സങ്കീർത്തനം
ആഹാ പാടാം പാടാം നാഥന് ശുഭ സങ്കീർത്തനം
ദൈവത്തിൻ ജനമേ അനുതാപത്തോടെ
കർത്താവിന്നരുളീടും വചനം കേട്ടീടൂ
ആബാ ദൈവത്തിന്റെ രാജ്യം തേടാം
തിരുനാമം വാഴത്തി പാടീടാം
ആദ്യം ദൈവത്തിന്റെ നീതി തേടാം
തിരുവചനം എന്നും ഘോഷിക്കാം
ദൈവം തന്റെ കാരുണ്യത്തിൻ സ്നേഹമേകി
എന്നെന്നും നമ്മെ കാക്കുന്നു
നിത്യ ജീവൻ നല്കിടുന്ന ശാന്തി തൂകി
എന്നെന്നും നമ്മെ പോറ്റുന്നു
ആഹാ പാടാം പാടാം നാഥന് ജയ സങ്കീർത്തനം
ആഹാ പാടാം പാടാം നാഥന് ശുഭ സങ്കീർത്തനം
[ദൈവത്തിൻ ജനമേ അനുതാപത്തോടെ
കർത്താവിന്നരുളീടും വചനം കേട്ടീടൂ]2
No comments:
Post a Comment