എൻ പ്രിയനേ യേശുവേ രക്ഷകാ

എൻ പ്രിയനേ യേശുവേ രക്ഷകാ
നിൻ കരമെൻ മേൽ വയ്ക്ക
ശുദ്ധി ചെയ്കെന്നെ

ഓ കർത്താവേ നിൻ അഗ്നി എന്നിൽ കത്തട്ടെ
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ

എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെണ്മയായ് തീരട്ടെ എൻറെതാമെല്ലാം  (ഓ കർത്താവേ)

എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)
വെണ്മയായ്  തീരട്ടെ  എൻറെതാമെല്ലാം  (ഓ കർത്താവേ)

എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ (2)
വെണ്മയായ്  തീരട്ടെ  എൻറെതാമെല്ലാം  (ഓ കർത്താവേ)

No comments:

Post a Comment